Tuesday, February 4, 2014

കാര്‍ഷികം - സാഹിത്യം

ചൊല്ലുകള്‍ / ശൈലികള്‍ / പാട്ടുകള്‍ / കളികള്‍
കൃഷിയുമായി ബന്ധപ്പെട്ട സാഹിത്യരൂപങ്ങള്‍ എന്ന നിലയില്‍ നൂറുകണക്കിനാണിതെല്ലാം.

നമ്മുടെ പഴഞ്ചൊല്ലുകള്‍ , ശൈലികള്‍ , നാടനും അല്ലാത്തതുമായ പാട്ടുകള്‍ , കടംകഥകള്‍ , കളികള്‍ എന്നിവയുടെ ശേഖരം പലതരത്തില്‍ പുസ്തകരൂപത്തില്‍ വിപണിയില്‍ ഇന്ന് ലഭ്യമാണ്`. കഥ, കവിത, നോവല്‍, നാടകം തുടങ്ങിയ ആസ്ഥാന വ്യവഹാരങ്ങള്‍ എമ്പാടും ഉണ്ട്. പണ്ടും ഇന്നും ഇവകളിലെ സാംസ്കാരിക ധാരകളില്‍ സുപ്രധാനമായ ഒന്ന് കാര്‍ഷിക സംസ്കൃതിതന്നെയാണ്`. എന്നാല്‍ ആ സംസ്കൃതിയാകട്ടെ നമ്മുടെ ഇന്നത്തെ കുട്ടികള്‍ ക്കും തലമുറയ്ക്കും മിക്കവാറും അന്യവുമാണ്`. ഇതില്‍നിന്നെല്ലാം യുക്തിയുക്തം തെരഞ്ഞെടുത്ത ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ വരുന്നതോടെ ഈ അന്യവത്ക്കരണത്തിന്റെ ബാധ ക്ളാസ് മുറികളിലേക്ക് പ്രവേശിക്കുന്നു. അതാകട്ടെ നമുക്കെന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാനുമാകില്ല.

നമ്പ്ര്
മേഖല
ചില ഉദാഹരണങ്ങള്‍
1
പഴഞ്ചൊല്ലുകള്‍
അരിമണിയൊന്ന് കൊറിക്കാനില്ല , തരിവളയിട്ടു കിലുക്കാന്‍ മോഹം
അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായയ്ക്ക് മുറുമുറുപ്പ്.
ഉണ്ട ചോറിന് നന്ദി വേണം.
ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം.
എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ.
കഞ്ഞി നൽകാതെ കൊന്നിട്ട് പാൽപായസം തലയിലൊഴിക്കുക.
കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള.
താഴ്ന്ന നിലത്തേ നീരോടൂ
നിലമറിഞ്ഞ് വിത്തെറിയണം
പാറപ്പുറത്തെറിഞ്ഞ വിത്ത്
മുളയിലറിയാം വിള
അറനിറയുന്നത് കണ്ടം അറിയണം
......................................
2
ശൈലികള്‍
അകലേ ഉഴുതു പകലേ പോകുക
ഇലനക്കുന്നവന്റെ ചിറി നക്കുന്നവൻ.
ഉപ്പില്ലാത്ത കഞ്ഞി
ഉണ്ണുന്ന ചോറിൽ മണ്ണിടുക
എച്ചിൽനക്കി
കണ്ണിൽ മണ്ണിടുക
കണ്ണിൽ മണ്ണിടുക
കുളം കോരുക / കുളം തോണ്ടുക
...................


3
കടംകഥകള്‍
അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ്.
അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട്.
അടിച്ചുവാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ.
അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ.
അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു.
അട്ടത്തുണ്ടൊരു കൊട്ടത്തേങ്ങ തച്ച് പൊളിക്കാൻ കത്തിയാളില്ല.
അതെടുത്തിതിലേക്കിട്ടു ഇതെടുത്തതിലേക്കിട്ടു.
അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്.
അപ്പം പോലെ ഒരു ഉണ്ട, അല്പം മാത്രം തല.
അമ്പലത്തിലുള്ള ചെമ്പകത്തിനു കൊമ്പില്ല.
അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്.
അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ.
അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി.
..........................
4
കളികള്‍
ചോറും കറീം വെച്ചുള്ള കളി / വീടുവെച്ചുകളി / കര വെള്ളം / കാളപൂട്ട് / മീന്‍പിടുത്തക്കലവികള്‍ / വൈക്കോല്‍പ്പന്ത് / കന്നുമേക്കലും വിനോദങ്ങളും / കിളിയാട്ടുമേളങ്ങള്‍ /
5
പാട്ടുകള്‍
നാടന്‍പാട്ടുകളും പുതിയ പാട്ടുകളും [ കൃഷിപ്പാട്ടുകള്‍ , ഞാറ്റുപാട്ടുകള്‍ , കൊയ്ത്തുപാട്ടുകള്‍ , കന്നുതെളി ഇണങ്ങള്‍ ,പൂവിളികള്‍ , ചവിട്ടുകളിപ്പാട്ടുകള്‍ , കൈകൊട്ടിക്കളിപ്പാട്ടുകള്‍ , സിനിനാഗാനങ്ങള്‍ , കവിതകള്‍ ,
..............
കുഞ്ഞപ്പൻ മരംകെട്ടീ
ഒരുവളയംവന്നപ്പം
കുഞ്ഞപ്പൻ മരംകെട്ടീ
ചിറ്റുമരം വന്നപ്പം
അന്നല്ലടീ രാജപ്പെണ്ണേ
അമ്മിക്കല്ലീച്ചോറുതന്നേ
തിന്തിമിതിന്തിമിന്താരോം
തിന്തിമിതിന്തിമിന്താരോം
കുട്ടിയാടുംമേച്ചടിച്ചൂ
തലപ്പാളേൽ കൂലീംകൊണ്ട്
അന്നല്ലടീ രാജപ്പെണ്ണേ
പാക്കുന്തോട്ടിച്ചോറുതന്നേ
ചാലോട്ടുക്കണ്ടംനട്ട്
തലപ്പാളേക്കൂലിംകൊണ്ട്
അന്നല്ലടീ രാജപ്പെണ്ണേ
വെറ്റേമ്മാൻതേച്ചുതന്നേ
തിന്തിമിതിന്തിമിന്താരോം

..................
ആലേന്തറപ്പോറ്റീന്നൊരു
പോറ്റീവരിണേയ്
കെട്ടോലകണക്കോലകൾ
കക്ഷത്തിലിടുക്കീ
പൂണിട്ടിടങ്ങാഴീ
തലമാറിപ്പിടിച്ച്
ആലേന്തറപ്പോറ്റീന്നൊരു
പോറ്റീവരിണേയ്
ഈ തെങ്ങടിക്കണ്ടത്തില
വാരത്തിനു വരിണേയ്
തെങ്ങോലകൾവീണെന്റെ
വെളവൊക്കെക്കുറവേയ്
പൂണിട്ടിടങ്ങാഴി
തലമാറിപ്പിടിച്ച്....
No comments:

Post a Comment