Tuesday, February 4, 2014

കാര്‍ഷികം - പദാവലി

നാമരൂപങ്ങള്‍ ........ / പദാവലി
പണിയായുധങ്ങള്‍ / വിത്ത് വളം / കൃഷിപ്പണിയുമായി ബന്ധപ്പെട്ട ക്രിയാപദങ്ങള്‍ …..................

സമൂഹത്തില്‍ കാര്‍ഷിക സംസ്കാരം അന്യമാവുന്നതോടെ ആ സംസ്കാരത്തില്‍ നിലനിന്ന പദാവലികള്‍ സ്വാഭാവികമായി തിരോഭവിക്കുന്നു. ഏതു സംസ്കാരത്തിലും ഇതുതന്നെയാണ്` സംഭവിക്കുക. എന്നാല്‍ സംസ്കാരം / ജീവിതം പാടെ മാറിയെങ്കിലും ആ സമൂഹത്തിലെ / രാജ്യത്തെ / ഭാഷയിലെ സാഹിത്യാദി സന്ദര്‍ഭങ്ങളില്‍ കുറേയേറെക്കാലം കൂടി ഈ പദാവലീസ്വാധീനവും പ്രയോഗവും ഉണ്ടാവും. ക്രമേണ അതും ഇല്ലാതാവും. സാഹിത്യാദി മേഖലകളില്‍ ഇത് ആസ്വാദനത്തിന്റെ രംഗങ്ങളില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കും. അന്യമായിത്തീര്‍ന്ന പദങ്ങള്‍ കവി / എഴുത്തുകാരന്‍ / ചിത്രകാരന്‍ / ശില്പ്പി ഉപയോഗിക്കുമ്പോള്‍ വായനക്കാരന്ന് / ആസ്വാദകന്ന് അവ അപരിചിതങ്ങളായി മാറുകയാണ്`. അതോടെ ആസ്വാദനതലത്തില്‍ ഇടര്‍ച്ചകള്‍ ഉണ്ടാവും. ക്ളാസ്മുറികളില്‍ ഉണ്ടാവുന്ന ഇടര്‍ച്ചകള്‍ കുട്ടിയുടെ മികച്ച വിജയത്തെ പ്രതികൂലമായി ബാധിക്കും . സാധാരണ ഒരു ആസ്വാദകന്ന് ഇതത്ര ജീവത്തായ പ്രശ്നമല്ല ; അദ്ധ്യാപകന്റെ / കുട്ടിയുടെ കാര്യത്തില്‍ അങ്ങനെയല്ല എന്നറിയാന്‍ പ്രയാസവുമില്ല. ഈ പുസ്തകത്തിന്റെ ആദ്യഭാഗത്ത് കാര്‍ഷികബന്ധമുള്ള നിരവധി പദങ്ങള്‍ വിശദാംശങ്ങളോടെ ചേര്‍ത്തിട്ടുണ്ട്. അതിന്നുപുറമേ ഇനിയും നമുക്കു ശ്രദ്ധിക്കാനുള്ള ചിലതുകൂടി ഇവിടെ സൂചിപ്പിക്കുന്നുണ്ട്.

പണിയായുധങ്ങള്‍

കരി,കരിക്കോല്‍, കരിപ്പിടി, കെട്ടുകയര്‍, കൊഴു, കൊഴുപ്പാട്, നുകം, നുകക്കഴി, നുകക്കയര്‍, അവി [ അഴി], മുടിങ്കോല്‍ , ഊര്‍ച്ചമരം [മരം] , മരക്കോല്‍, കട്ടതല്ലി, കൈക്കോട്ട്, കൊട്ട, കയറ്റുകൊട്ട, കൊട്ടക്കോല്‍, കൊട്ടക്കോരി, ഏത്തം, കുമിഴക്കല്ല്, കയിരി, ഞാറുതല്ലി, ചവറ്റുകൊട്ട, തൊപ്പിക്കുട, കുണ്ടന്‍കൊട, ചട്ടിമുറം, കുണ്ടന്‍മുറം, വൈക്കോല്‍തല്ലി, വരമ്പ്, ചാല്`, നിരത്ത്,കഴാ[ടാ], വരീട്ടുചാല്`, വെള്ളക്കുത്ത് , പൂന്തല്‍, നീളി, എടമാറി, വല്യണ്ടം, ചവുളി .....

വിത്തുകള്‍

കഴമ, വെള്ളക്കഴമ, ചെങ്കഴമ, വട്ടന്‍, ആര്യന്‍,പൊന്നാര്യന്‍,ചെമ്പന്‍, തവളക്കണ്ണന്‍,ചീര , ചെറുചീര, നവര, ......

വളം /കൃഷി

തോല്‍, ചാണകം, വെണ്ണീറ്, കള, മാഹാളി, വിരിപ്പ്, മുണ്ടകന്‍, പുഞ്ച, മോടന്‍, കരിങ്കറ, കൂട്ടുമുണ്ടകം, കട്ടമോടന്‍, ഞാറ്റടി, വിള, പഞ്ച, ....

ക്രിയാപദങ്ങള്‍

നെ[നി]രത്ത്, വരമ്പ് വെക്കല്‍, ഞാറുപറി, ഞാറ് നടീല്‍,വിള കൊയ്ത്ത്, കറ്റ മെതി, നെല്ല് കൊഴിക്കല്‍, നെല്ല് ചേറല്‍, നെല്ല് പാറ്റല്‍, വിത്ത് വിത, കിള, കട്ട ഉടയ്ക്കല്‍, നെല്ല് വെക്കല്‍, വൈക്കോല്‍ തല്ലല്‍, കുണ്ടയിടല്‍, മുടികെട്ടല്‍, മുടിനുള്ളല്‍, കന്നുകെട്ടല്‍, കറ്റ ചവിട്ടല്‍, തെരികവെക്കല്‍, തെരിക കെട്ടല്‍, ചവുളിചീന്തല്‍, നെല്ല് ഉണക്കല്‍ , നെല്ല് പൂക്കല്‍, വിത്ത് മുളയ്ക്കല്‍, പൂട്ടല്‍, ഉഴല്‍, ചാരല്‍, ചാരിപ്പിടിക്കല്‍, പൂട്ടിപ്പണിയാക്കല്‍, വരി[മണി]യുടയ്ക്കല്‍, മൂക്കുകുത്തല്‍, കന്നു തെളി,മറിച്ചളക്കല്‍, മുനപൊട്ടല്‍, ആനക്കൊമ്പ് നീട്ടല്‍, കിളിയാട്ടല്‍, പുഴുവീശല്‍,കാച്ചില്‍, കാച്ചിച്ചുടല്‍ , തോര്‍ച്ച, ഏറ്റല്‍, []റക്കല്‍, വീശല്‍, ഊതല്‍, []മ്പല്‍ , പറ നിറക്കല്‍, തോല്` വെട്ടല്‍, ചെളിയാക്കല്‍, പൊടിയാക്കല്‍, വിയര്‍പ്പിക്കല്‍, തോര്‍ച്ച, ഊട്ടല്‍ , കാച്ചല്‍, ഊറ്റല്‍, ഊറല്‍, കലക്കല്‍, ഉറയൊഴികല്‍, ഉറകൂട്ടല്‍, വാര്‍ക്കല്‍, വറ്റിക്കല്‍, നിറയ്ക്കല്‍, കോരല്‍, തേവല്‍, ......

നാമപദങ്ങളുടെ കണക്കെടുത്താല്‍
വിത്തുകള്‍ , വിളകള്‍ , കൃഷിപ്പണി,കന്നുകാലികള്‍ , സ്ത്രീ പുരുഷന്മാര്‍ ,ചെടികള്‍ , മരങ്ങള്‍ , ഗാര്‍ഹികപദങ്ങള്‍ , വാസ്തു വസ്തു പദങ്ങള്‍ , ആചാര ആഘോഷ ബന്ധിതപദങ്ങള്‍ ..... എന്നീ കള്ളികളില്‍ നിറയുന്നവ നൂറുകണക്കിനാവും. അതിനിവിടെ ശ്രമിക്കുന്നില്ല എന്നേഉള്ളൂ. [ ആദ്യഭാഗത്തെ പട്ടികകൾ നോക്കുക ]

No comments:

Post a Comment